ഹൃദയാഘാതം; മംഗലാപുരം സ്വദേശി ഒമാനിൽ നിര്യാതനായി

തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനി ബുഅലിയിൽ കച്ചവടം നടത്തുന്ന അസ്സാലാം സ്റ്റോർ ഉടമ മുനവ്വർ റഷീദ് (35) ആണ് മരിച്ചത്

Update: 2025-02-25 16:07 GMT
Editor : razinabdulazeez | By : Web Desk
ഹൃദയാഘാതം; മംഗലാപുരം സ്വദേശി ഒമാനിൽ നിര്യാതനായി
AddThis Website Tools
Advertising

മസ്കത്ത്: മംഗലാപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനി ബുഅലിയിൽ കച്ചവടം നടത്തുന്ന അസ്സാലാം സ്റ്റോർ ഉടമ മുനവ്വർ റഷീദ് (35) ആണ് മരിച്ചത്.മംഗലാപുരം സ്വദേശി പരേതനായ കല്ലേരി പടിപ്പുരക്കൽ അബ്ദുറഷീദിന്റെയും റഹ്മത്ത് ബീവിയുടെയും മകനാണ്. ഭാര്യ: മുനീസ ഖദീജ. മക്കൾ: അക്‌ലം, അഫ്‌ലഹ, അഹ്‌ലം. സഹോദരങ്ങൾ: ഐഷ ഹുസ്‌നിയ, ഉമർ ഫാരിസ്, ഹിഷാം റാഷിദ്, ഹലീമ സമീന, സൈനബ നുഷാത്ത്, റാബിയ തൻഹിന, ഫാത്തിമ റുക്സാന, മറിയം ഹിസാന.പന്ത്രണ്ട് വർഷത്തോളമായി ബുആലിയിൽ കച്ചവടം നടത്തി വരുന്നു. മയ്യിത്ത് ബുഅലി ഖബർസ്ഥാനിൽ മറവുചെയ്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മയ്യത്തു സംസ്കാരത്തിൽ പങ്കെടുത്തു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

Web Desk

By - Web Desk

contributor

Similar News