Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി മരിച്ചു. തൃശൂർ കരുവന്നൂർ സ്വദേശി കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: തങ്ക, ഭാര്യ: നീതുമോൾ.