Writer - razinabdulazeez
razinab@321
.
മസ്കത്ത്: ഗ്ലോബൽ എൻവയോൺമെന്റൽ പെർഫോർമൻസ് ഇൻഡക്‌സിലെ പ്രധാന ഘടകമായ മത്സ്യബന്ധന സൂചികയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി ഒമാൻ. ആഗോള തലത്തിൽ 17-ാം സ്ഥാനവും ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനവും നേടി രാജ്യം വൻ നേട്ടം കൈവരിച്ചു. സമുദ്ര വിഭവങ്ങളുടെ സംരക്ഷണം, മത്സ്യബന്ധന രീതികളുടെ നവീകരണം, മത്സ്യബന്ധന സമൂഹങ്ങളുടെ സുസ്ഥിര വികസനം എന്നിവയിൽ ഒമാൻ നടപ്പിലാക്കുന്ന പരിപാടികളാണ് ഈ നേട്ടത്തിന് കാരണം. പരിസ്ഥിതി പ്രകടന സൂചികയിൽ ഒമാൻ ആഗോളതലത്തിൽ 54-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഒമാനിലെ ഫിഷറീസ് റിസർച്ച് ഡയറക്ടറേറ്റ് 2024-ൽ മൂന്ന് പ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു, എഐ ഉപയോഗിച്ച് മത്സ്യ ബയോമാസ് തിരിച്ചറിയൽ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി, ഉപ്പുവെള്ളത്തിൽ പരീക്ഷണാത്മക സമുദ്ര മത്സ്യ ഫാം സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം ഒമാനിലെ സമുദ്ര ഇനങ്ങളുടെ ഡാറ്റാബേസിൽ ഇപ്പോൾ 907 മത്സ്യേതര ഇനങ്ങളും 16 പുതിയ മത്സ്യ ഇനങ്ങളും ഉൾപ്പെടുന്നു.