സലാലയിൽ ഹെവൻസിന്റെ വാർഷികാഘോഷം
ബിരുദദാനവും നടന്നു
Update: 2025-02-22 09:45 GMT
സലാല: ഹെവൻസ് പ്രീ സ്‌കൂൾ സലാലയുടെ ഒമ്പതാമത് വാർഷികവും ബിരുദദാനവും നടന്നു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി കെഎംസിസി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ഐഡിയൽ എജ്യുക്കേഷൻ സെന്റർ കൺവീനർ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. ഷൗക്കത്തലി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് മുഹമ്മദ് സിയാദ്, രക്ഷിതാക്കളായ ഷബീറ, തസ്‌നീം, നഹാസ് എന്നിവരും ഫസ്‌ന ടീച്ചറും സംസാരിച്ചു.
മുൻ ഐഎംഐ പ്രസിഡണ്ട് സിപി ഹാരിസ്, സെന്റർ സെക്രട്ടറി സമീർ കെ.ജെ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സാബുഖാൻ, സലീം സേട്ട്, മുസ്അബ് ജമാൽ, എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഷമീർ വി.എസ് സ്വാഗതവും വൈസ് പ്രിൻസിപ്പാൻ റജീന ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.