ബഹിരാകാശ മേഖലയിൽ ഇന്ത്യയും ഒമാനും സഹകരിക്കും
Update: 2023-06-15 03:44 GMT
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്. സോമനാഥും പ്രതിനിധി സംഘവും ഒമാൻ വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ഹമൂദ് അൽ മവാലിയുമായി കൂടിക്കാഴ്ച നടത്തി.
ബഹിരാകാശ, വാർത്താവിനിമയ, വിവരസാങ്കേതിക രംഗത്തെ സഹകരത്തെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ബഹിരാകാശ ഗവേഷണ പരിപാടിയിൽ ഒമാനെ സഹായിക്കാൻ തയ്യാറാണെന്ന് ഐ.എസ്.ആർ.ഒ ഈ വർഷം ജനുവരയിൽ അറിയിച്ചിരുന്നു. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ൽ ഒമാനും ഇന്ത്യയും ധാരണയിൽ എത്തിയിരുന്നു.