കെ.എം.സി.സി സലാലയിൽ ഈദാഘോഷവും ബിരിയാണി മത്സരവും സംഘടിപ്പിച്ചു.

കെ.എം.സി.സി നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.

Update: 2024-04-14 15:58 GMT
Editor : Thameem CP | By : Web Desk
Advertising

സലാല: ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് കെ.എം.സി.സി ഗർബിയ ഏരിയ ഈദാഘോഷവും ബിരിയാണി പാചക മത്സരവും സംഘടിപ്പിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ലുലു ജനറൽ മനേജർ മുഹമ്മദ് നവാബും സംബന്ധിച്ചു.

ഇരുപത് പേർ പങ്കെടുത്ത പാചക മത്സരത്തിൽ ഷഹനാസ് ശംസുദ്ദീൻ ഒന്നാം സ്ഥനവും ഷബ്‌ന ബഷീർ രണ്ടാം സ്ഥാനവും സുമയ്യ മജീദ് മൂന്നാം സ്ഥനവും നേടി. ഷെഫുമാരായ സുമേഷ്, സുരേഷ്, വിപിൻ ചേറൻ എന്നിവർ വിധി കർത്താക്കളായിരുന്നു. വനിത നേതാക്കളായ ഹഫ്‌സ നാസർ മൈമൂന റഷീദ് എന്നിവരും സബന്ധിച്ചു. വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഈദാഘോഷത്തിന്റെ ഭാഗമായി സംഗീത വിരുന്നും വിവിധ ന്യത്തങ്ങളും നടന്നു. വി.സി.മുനീർ, ഫൈസൽ വടകര എന്നിവർ നേത്യത്വം നൽകി. ഫൈസൽ വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷബീർ കാലടി, റഷീദ് കൽപറ്റ, വി.പി സലാം ഹാജി എന്നിവർ ആശംസകൾ നേർന്നു. നിസാർ ചക്കര, അഷറഫ് വയനാട്ം ഹാഷിം കോട്ടക്കൽ, റഹിം, തുടങ്ങിയവർ നേത്യത്വം നൽകി. കെ.എം.സി.സി നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News