പി.സി.ഡബ്ല്യു.എഫ് സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
Update: 2025-03-15 11:18 GMT
സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സ്വകാര്യ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. ഡോ: കെ.സനാതനൻ, ഡോ:അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, ഡോ:നിഷ്താർ, സിജോയ് പേരാവൂർ, തുടങ്ങി വിവിധ സംഘടന നേതാക്കളും സംബന്ധിച്ചു. പ്രസിഡന്റ് കബീർ കെ. മുഹമ്മദ് റാസ്, ഡോ:ഷമീർ ആലത്ത്, ഇബ്രാഹിംകുട്ടി, സ്‌നേഹ,റിൻസില തുടങ്ങിയവർ നേതൃത്വം നൽകി.