നാഷനൽ തർതീൽ ഗ്രാന്റ് ഫിനാലെ; മസ്‌കത്ത് സോൺ ജേതാക്കൾ
സലാല, സീബ് സോണുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
മസ്‌കത്ത്: രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ തർതീൽ സമാപിച്ചു. മസ്‌കത്ത് വാദി കബീർ മസ്‌കത്ത് ടവറിൽ നടന്ന പ്രോഗ്രാമിൽ ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തി. രാവിലെ രാവിലെ 8:30 ന് തുടങ്ങിയ മത്സര പരിപാടികളിൽ ഒമാനിലെ 11 സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.
തർതീലിന്റെ ഭാഗമായി നടന്ന ഖുർആനിക് റേംസിന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സാദിഖ് സഖാഫി പെരിന്താറ്റിരി നേതൃതം നൽകി. ഹാമിദ് യാസീൻ ജൗഹരി, യാസർ പിടി, ഡോ ജാബിർ ജലാലി തുടങ്ങിയവർ സംസാരിച്ചു.
സോണുകൾ തമ്മിൽ നടന്ന മത്സരത്തിൽ മസ്‌കത്ത്, സലാല, സീബ് സോണുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
തർതീൽ സമാപന സമ്മേളനം ഐ സി എഫ് ഒമാൻ പ്രസിഡണ്ട് ഷഫീഖ് ബുഖാരി ഉദ്ഘാടനം ചെയ്തു. ആർ എസ് സി ഒമാൻ നാഷനൽ ചെയർമാൻ വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ചു. നാഷനൽ കലാലയം സെക്രട്ടറി സമീർ ഹുമൈദി നന്ദി പറഞ്ഞു.