വിവിധ മേഖലകളിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ജോർഡനും

വ്യാവസായിക നഗരങ്ങൾ, യുവാക്കൾ, പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം, വിദ്യാഭ്യാസ സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളിലും എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഒപ്പുവച്ചു.

Update: 2023-07-07 20:04 GMT
Editor : anjala | By : Web Desk
Advertising

മസ്കത്ത്: വിവിധ മേഖലകളിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ജോർഡനും. ഒമാൻ-ജോഡൻ സംയുക്ത സമിതിയുടെ പതിനൊന്നാമത് സെഷനിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സംയുക്ത സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്.

സംയുക്ത സമിതിയുടെ പതിനൊന്നാമത് യോഗം ജോർഡാന്‍റെ തലസ്ഥാനമായ അമ്മാനിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെയും ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദിയുടെ കാർമികത്വത്തിലായിരുന്നു നടന്നത്. വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും മികച്ച സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും മേഖലകളിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യമേഖലയുടെ പങ്കിനെ പറ്റിയും ചർച്ച ചെയ്തു.

Full View

അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ നിറവേറ്റുന്ന ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് മന്ത്രിതല സമിതിയുടെ സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. വ്യാവസായിക നഗരങ്ങൾ, യുവാക്കൾ, പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം, വിദ്യാഭ്യാസ സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളിലും എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഒപ്പുവച്ചു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News