മത്സ്യമേഖലയിൽ വൻ പുരോഗതി കൈവരിച്ച് ഒമാൻ

മത്സ്യബന്ധന ബോട്ടുകൾക്കായുള്ള ലൈസൻസിനും അപേക്ഷ സ്വീകരിച്ചു തുടങ്ങി

Update: 2024-11-25 16:41 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിലെ മത്സ്യമേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. ഒമാനിൽ മത്സ്യവ്യവസായ മേഖല അതിവേഗം വളരുകയാണ്. മത്സ്യ വ്യവസായത്തിൽ നൂതനവും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ഫാക്ടറികൾ പ്രധാന പങ്കുവഹിക്കുന്നു. ഫിഷ് കാനിംഗ് ഫാക്ടറികൾ, റെഡി-ടു-കുക്ക് മത്സ്യ ഉൽപന്നങ്ങളുടെ സ്ഥാപനങ്ങൾ, ശുദ്ധീകരിച്ച മത്സ്യ എണ്ണ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ എന്നിവയിൽ വർധനവുണ്ട്. വിവിധ ഗവർണറേറ്റുകളിലായി പുതിയതും നവീകരിച്ചതുമായ 16 മത്സ്യ മാർക്കറ്റുകളുടെ നിർമ്മാണം നടന്നുവരുന്നു. വാർഷിക മത്സ്യ വിപണന പരിപാടി ഉൾപ്പെടെ 2024-ൽ മന്ത്രാലയം നിരവധി പ്രദർശനങ്ങളുടെയും വിപണന സംരംഭങ്ങളും സംഘടിപ്പിച്ചു.

അതേസമയം രാജ്യത്ത് മത്സ്യബന്ധന ബോട്ട് ലൈസൻസിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മത്സ്യ മേഖലയിലെ വ്യക്തികൾക്കും കമ്പനികൾക്കും മത്സ്യബന്ധന ബോട്ട് ലൈസൻസിന് അപേക്ഷിക്കാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. നവംബർ 24 മുതൽ ഡിസംബർ 24 വരെയാണ് അപേക്ഷാ കാലയളവ്. കമ്പനികൾ തൊഴിൽ മന്ത്രാലയത്തിന്റെ നിബന്ധനകൾക്കനുസൃതമയുള്ള സ്വദേശിവത്കരണം പാലിക്കണം. ഒമാനി ഉടമസ്ഥതയിലുമായിരിക്കണം. കൂടാതെ, മത്സ്യ ഗുണനിലവാര സർട്ടിഫിക്കറ്റിനൊപ്പം മത്സ്യ ഉൽപന്നങ്ങൾ സംസ്‌കരിക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും കമ്പനികൾക്ക് ലൈസൻസുള്ള ഫാക്ടറി ഉണ്ടായിരിക്കണം. എല്ലാ മത്സ്യബന്ധന ബോട്ടുകളും മന്ത്രാലയം അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങളും സ്‌പെസിഫിക്കേഷനുകളും പാലിക്കണം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സനദ് ഓഫീസുകൾ വഴിയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News