ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്പയിനുമായി പൊന്നാനി കൂട്ടായ്മ

പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല സെക്രട്ടറി ഗഫൂർ താഴത്ത് പരിപാടി ഉദ്ഘാടനം ചെയ്തു

Update: 2024-07-03 14:32 GMT
Advertising

സലാല: യുവാക്കൾക്കിടയിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല. യുവജന വിഭാഗമാണ് ക്യാമ്പയിന് നേത്യത്വം നൽകുക. കൺവീനർ ജനീഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പോസ് സെക്രട്ടറി ഗഫൂർ താഴത്ത് ഉദ്ഘാടനം ചെയ്തു.

പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ തകർക്കുന്നതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ക്യാമ്പയിനിന്റെ ഭാഗമായി കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും. നിയാസ് കമൂനാ, താഹിർ, ആദിൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News