ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി തലപ്പത്ത് അഴിച്ചുപണി

പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തലപ്പത്തുള്ള മാറ്റം

Update: 2024-03-10 18:47 GMT
Editor : Shaheer | By : Web Desk
Advertising

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ തലപ്പത്ത് അഴിച്ചുപണി. ഭരണസമിതി യോഗത്തിലാണ് ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം പുതിയ ഭാരവാഹികളെ നിയമിച്ചത്.

പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തലപ്പത്തുള്ള മാറ്റം. വൈസ് ചെയർമാനായി സയ്യിദ് സൽമാനെയും ഫിനാൻസ് ഡയറക്ടറായി മലയാളിയായ പി.പി നിധീഷ് കുമാറിനെയും നിയമിച്ചു. പി.ടി.കെ ഷെമീറും അശ്വനി സച്ചിൻ സവരിക്കറുമായിരുന്നു ഇതിന് ഈ സ്ഥാനങ്ങൾ വഹിച്ചിരുന്നത്.

കഴിഞ്ഞ ഏപ്രിലായിരുന്നു പുതിയ ഭരണസമിതി നിലവിൽ വന്നത്. ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Full View

ഗുജറാത്ത് സ്വദേശിയായ സയ്യിദ് സൽമാൻ 2021ലെ സ്കൂൾ ഭരണസമിതിയിൽ വൈസ് ചെയര്‍മാനായിരുന്നു. ദീർഘകാലമായി ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ അക്കാദമിക്, അക്കാദമിക് ഇതര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിധീഷ് കുമാർ മുമ്പ് സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ ഫിനാൻസ് കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡ് കൈക്കൊണ്ട പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും രക്ഷിതാക്കളുടെ കുട്ടായ്മ അറിയിച്ചു.

Summary: Reshuffle in Oman's Indian School management association

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News