2022 പൊതു സാമ്പത്തിക ബജറ്റിന് ഒമാന്‍ സുല്‍ത്താന്‍ അംഗീകരം നല്‍കി

നടപ്പ് സാമ്പത്തിക വര്‍ഷം 1.5 ശതകോടി റിയാലാണ് ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നത്

Update: 2022-01-02 07:16 GMT
Advertising

ഒമാന്റെ 2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പൊതു സാമ്പത്തിക ബജറ്റിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകരം നല്‍കി. ജനുവരി ഒന്നുമുതല്‍ നടപ്പില്‍ വരുന്ന നിലയിലാണ് ബജറ്റിന് സുല്‍ത്താന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.ഒമാനില്‍ 2022 സാമ്പത്തിക വര്‍ഷം എണ്ണ വില ബാരലിന് 50 ഡോളറാണ് ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ചാണ് ബജറ്റിന് രൂപം നല്‍കിയിരിക്കുന്നത്. മൊത്തം വരുമാനം എണ്ണയും എണ്ണേതര വരുമാനവും അടക്കം 10.580 ശതകോടിയാണ്.

ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആറ് ശതമാനം കൂടുതലാണ്. 2022 ലെ മൊത്തം ചെലവ് 12.130 ശതകോടിയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 1.5 ശതകോടി റിയാലാണ് ബജറ്റ് കമ്മി പ്രതീക്ഷിക്കുന്നത്. ഇത് മൊത്തം വരുമാനത്തിന്റെ 15 ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനവുമാണ്. 2022 ലെ പൊതുബജറ്റ് 2014 ശേഷം ഏറ്റവും കുറഞ്ഞ കമ്മി ബജറ്റായിരിക്കുമെന്ന് ധനകാര്യ മന്ത്രി സുല്‍ത്താന്‍ സാലിം ഹബ്‌സി പറഞ്ഞു.

പത്താം പഞ്ച വത്സര പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ബജറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 25 ദശലക്ഷം റിയാല്‍ പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കും. സ്‌കൂളുകള്‍, ഇലക്ട്രോണിക് പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News