മരുഭൂമിയിലെ വർഷകാലം വസ്മി സീസൺ നാളെ തുടങ്ങുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം
വസ്മി സീസണിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യത
Update: 2024-10-15 17:16 GMT
ദോഹ: മരുഭൂമിയിലെ വർഷകാലമായ അൽ വസ്മി സീസണിന് നാളെ തുടക്കം കുറിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് അൽ വസ്മി. വസ്മി സീസണിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മരുഭൂമിയിലെ പ്രത്യേക തരം കൂൺവിഭാഗമായ ട്രഫിൽ, ജെറേനിയം തുടങ്ങിയ ചെടികൾ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ് അൽവസ്മി. ചൂട് തീരെ കുറയുകയും പകലിലും രാത്രിയിലും തണുപ്പ് പതിയെ കൂടുകയും ചെയ്യും. അൽ വസ്മി പൂർത്തിയാവുമ്പോഴേക്കും രാജ്യം ശൈത്യത്തിലേക്ക് നീങ്ങും.