ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷൻ കോൾസെന്റർ നമ്പറുകളിൽ മാറ്റം
രാജ്യത്തിന് പുറത്തു നിന്നുള്ള സന്ദർശകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന നമ്പറിലാണ് മാറ്റം
Update: 2024-09-18 12:47 GMT
![ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷൻ കോൾസെന്റർ നമ്പറുകളിൽ മാറ്റം ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷൻ കോൾസെന്റർ നമ്പറുകളിൽ മാറ്റം](https://www.mediaoneonline.com/h-upload/2024/09/18/1500x900_1442775-216419.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
ദോഹ: ഖത്തർ പ്രാഥമികാരോഗ്യ കോർപറേഷൻ കോൾസെന്റർ നമ്പറുകളിൽ മാറ്റം.രാജ്യത്തിന് പുറത്തു നിന്നുള്ള സന്ദർശകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന നമ്പറിലാണ് മാറ്റം. ബുക്കിങ്, അപോയ്‌മെന്റ് ഉൾപ്പെടെ വിശദാംശങ്ങൾക്ക് ഇനി +974-44066466 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രാജ്യത്തിനകത്തുള്ള സന്ദർശകർക്കും രോഗികൾക്കും സേവനം നൽകുന്ന നമ്പറിൽ മാറ്റമില്ല. 107 എന്ന ടോൾ ഫ്രീ നമ്പറിലാണ് ഖത്തറിനുള്ളിലുള്ളവർ സേവനങ്ങൾക്ക് വിളിക്കേണ്ടത്.