ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നിര്‍മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് മൈക്രോസോഫ്റ്റ്

'2030 ഓടെ ജിഡിപിയുടെ 8.2 ശതമാനം എഐയുടെ സംഭാവനയായിരിക്കും'

Update: 2023-07-04 19:48 GMT
Advertising

ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നിര്‍മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് മൈക്രോസോഫ്റ്റ് ഖത്തര്‍ മേധാവി. 2030 ഓടെ ജിഡിപിയുടെ 8.2 ശതമാനം എഐയുടെ സംഭാവനയായിരിക്കും.

നിലവിലെ സാഹചര്യത്തില്‍ ആഗോള സമ്പദ് ഘടനയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 15.7 ട്രില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 320 ബില്യണ്‍ ഡോളര്‍ മിഡിലീസ്റ്റ് രാജ്യങ്ങളുടെ പങ്കായിരിക്കും. 2030 ഓട‌െ ഖത്തറിന്റെ ജിഡിപിയുടെ 8.2 ശതമാനം നിര്‍മിത ബുദ്ധിയുടെ സംഭാവനയായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് ഖത്തര്‍ മേധാവി ലന ഖലാഫ് പറഞ്ഞു. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയിലെ ഖത്തര്‍ കംപ്യൂട്ടിങ് റിസര്‍ച്ച് നടത്തിയ പഠനത്തിലും സമാന വിലയിരുത്തലുണ്ട്. ഖത്തറിന്റെ തൊഴില്‍ വിപണിയില്‍ നിര്‍മിത ബുദ്ധിയുടെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു പഠനം.

Full View

ഖത്തറില്‍ ആരോഗ്യ മേഖലയിലും വിവിധ മന്ത്രാലയങ്ങളും നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കാന്‍സര്‍ രോഗനിര്‍ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍റും ടെലി റേഡിയോളജിയും ഉപയോഗപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News