ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍ വേയ്സ്
വിമാനസര്‍വീസ് രംഗത്തെ ഗുണമേന്മയും മികവും മാനദണ്ഡമാക്കിയാണ് അന്താരാഷ്ട്ര ഏജന്‍സിയായ സ്ക്രൈട്രാക്സ് നല‍്കുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കുന്നത്.
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ് കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്കൈട്രാക്സ് 'എയര്‍ലൈന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡാണ് വീണ്ടും ഖത്തര്‍ എയര്‍വേയ്സിനെ തേടിയെത്തിയത്. ആറ് തവണ ഈ പുരസ്കാരം നേടുന്ന ആദ്യ വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി.
വിമാനസര്‍വീസ് രംഗത്തെ ഗുണമേന്മയും മികവും മാനദണ്ഡമാക്കിയാണ് അന്താരാഷ്ട്ര ഏജന്‍സിയായ സ്ക്രൈട്രാക്സ് നല‍്കുന്ന എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നല്‍കുന്നത്. കൂടാതെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റുകള്‍, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനി തുടങ്ങി പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് നേടി.
കോവിഡ് കാലത്തും ഏറ്റവും സുരക്ഷിതമായ സാഹചര്യത്തില‍് അന്താരാഷ്ട്ര യാത്രാസേവനം നടത്തിയതാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാന്‍ നൂതനമായ സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളുമാണ് ഖത്തര്‍ എയര്‍വേയ്സ് ആവിഷ്കരിച്ച് നടപ്പാക്കിയത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് റാങ്കിങില്‍ രണ്ടാമത്. നിപ്പോണ്‍ എയര്‍വേയ്സ് മൂന്നാമതുമെത്തി. ലോകത്തെ മൊത്തം 350 വിമാനക്കമ്പനികളിലായി നടത്തിയ സര്‍വേ വഴിയാണ് റാങ്കിങ് നടത്തിയത്. ഖത്തര്‍ എയര്‍വേയ്സില്‍ വിശ്വാസമര്‍പ്പിച്ച് കൂടെ നിന്ന യാത്രക്കാര്‍ക്കായി ഈ അവാര്‍ഡ് സമ്മാനിക്കുന്നതായും കമ്പനിയുടെ ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരമാണിതെന്നും ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു.