ചരക്കുനീക്കത്തിൽ ഖത്തറിലെ തുറമുഖങ്ങൾക്ക് റെക്കോർഡ് നേട്ടം

മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വളർച്ചയാണ് 2024 ൽ സ്വന്തമാക്കിയത്

Update: 2025-01-05 13:56 GMT
Advertising

ദോഹ: ചരക്കുനീക്കത്തിൽ ഖത്തറിലെ തുറമുഖങ്ങൾക്ക് റെക്കോർഡ് നേട്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വളർച്ചയാണ് 2024 ൽ സ്വന്തമാക്കിയത്. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2803 ചരക്കു കപ്പലുകളാണ് ഹമദ്, ദോഹ, അൽ റുവൈസ് തുറമുഖങ്ങളിലായി എത്തിയത്.

പ്രാദേശിക വാണിജ്യ കേന്ദ്രമാക്കി ഖത്തറിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ഊർജം പകരുന്നതാണ് കണക്കുകളെന്ന് ചരക്കുനീക്കം കൈകാര്യം ചെയ്യുന്ന മവാനി ഖത്തർ വ്യക്തമാക്കി. പതിനാല് ലക്ഷത്തി അമ്പതിനായിരത്തിലേറെ കണ്ടയ്‌നറുകൾ മൂന്ന് തുറമുഖങ്ങളിലായെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനമാണ് വർധനവ്.

ഒരു ലക്ഷത്തിലേറെ വാഹനങ്ങളും രണ്ടര ലക്ഷം ടണ്ണോളം കെട്ടിട നിർമാണ സാമഗ്രികളും തുറമുഖങ്ങൾ വഴി ഖത്തറിലെത്തി. ജനുവരി മുതൽ ഒക്ടോബർ വരെ ട്രാൻസിറ്റ് ഷിപ്പ്മെന്റ് രംഗത്ത് 29 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്, ഖത്തറിലെയും ലോകത്തെയും സമുദ്ര വ്യാപാര നീക്കം വർധിപ്പിക്കുന്നതിന് നിർണായക സംഭാവന നൽകാൻ മവാനി ഖത്തറിനായി.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News