അബുദബി-ദോഹ റൂട്ടിൽ ഖത്തർ എയർവേസ് പ്രതിദിന സർവീസ് വർധിപ്പിക്കും
ജൂലായ് 10മുതൽ റൂട്ടിൽ പ്രതിദിനം മൂന്ന് സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ
അബുദബി-ദോഹ റൂട്ടിൽ ഖത്തർ എയർവേസ് പ്രതിദിന സർവീസുകളുടെ എണ്ണം കൂട്ടും. ജൂലായ് 10മുതൽ ഈ റൂട്ടിൽ പ്രതിദിനം മൂന്ന് സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർപറഞ്ഞു. നിലവിൽ അബുദബി-ദോഹ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകളാണ് ഖത്തർ എയർവേസ് നടത്തുന്നത്. ഇത്, 21 ആയി വർധിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. രാജ്യാന്തര കണക്ടിവിറ്റി വിപുലപ്പെടുത്താനും ഇത് സഹായിക്കും.
അബുദബിയിൽ നിന്ന് ഇതോടെ ദോഹയിലേക്ക് ആഴ്ചയിൽ 21 സർവീസുകളാണ് ഉണ്ടാവുക. യു.എ.ഇയിലെ പ്രധാന നഗരങ്ങളായ ദുബൈ, ഷാർജ, അബുദബി എന്നിവടങ്ങളിൽ നിന്നും ആഴ്ചയിൽ ആകെ സർവീസുകളുടെ എണ്ണം 56 ആയി ഉയരും.
ദോഹയുമായുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാവുന്നതോടെ അമേരിക്ക, യൂറോപ്പ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവടങ്ങളിലേക്ക് അബുദബിയിൽ നിന്നുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ ട്രാൻസിറ്റ് ചെയ്യാൻ കഴിയും.