ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാന്‍ കാമ്പയിനുമായി ഖത്തര്‍ ചാരിറ്റിയും രംഗത്ത്
Update: 2023-10-11 03:22 GMT


ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാന്‍ കാമ്പയിനുമായി ഖത്തര്‍ ചാരിറ്റി. ഫോര്‍ ഫലസ്തീന്‍ എന്ന
കാമ്പയിന്‍ വഴി, ഭക്ഷണം, മരുന്ന്, പുതപ്പുകള്‍, താല്‍ക്കാലിക താമസയിടങ്ങള്‍ എന്നിവ എത്തിക്കാനാണ് പദ്ധതി. ഫോര്‍ ഫലസ്തീന്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ചാരിറ്റി ആവശ്യപ്പെട്ടു. ജിസിസി രാജ്യങ്ങളെല്ലാം ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനതക്കു വേണ്ടി സഹായങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.