ഖത്തർ കെഎംസിസി നേതാവ് അൻവർ ബാബുവിന്റെ മകൻ ദോഹയിൽ മരിച്ചു

ഷമ്മാസ് അൻവറാണ് മരിച്ചത്‌

Update: 2025-01-28 18:50 GMT
Qatar KMCC leader Anwar Babus son died in Doha
AddThis Website Tools
Advertising

ദോഹ: ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കോഴിക്കോട് വടകര സ്വദേശി അൻവർ ബാബുവിന്റെ മകൻ ഷമ്മാസ് അൻവർ (38) ഖത്തറിൽ മരിച്ചു. ഇന്ന് വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച ഖത്തറിലേക്ക് വരാനിരിക്കുകയായിരുന്നു. മക്കൾ സൈനബ്, തമീം. സഹോദരങ്ങൾ: ഷിയാസ്, ഷാമിൽ.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News