അല്‍ വക്രയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
അല്‍ വക്രയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു.
വക്രയില്‍ സ്വകാര്യ ആശുപത്രികളിലെ ആദ്യ ഹൃദ്രോഗ വിഭാഗമാണ് ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തന പരിചയമുള്ള ഡോ. പ്രിയ സരസ്വതി വേലായുധനാണ് ഡിപ്പാര്‍ട്‌മെന്റ് മേധാവി. ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഹൃദ്രോഗ ചികിത്സയും രോഗനിര്‍ണവുമായി ബന്ധപ്പെട്ട് നിരവധി പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.സി.ജി, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോ ഗ്രാം, വൃക്ക പരിശോധന, കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍ തുടങ്ങി വിവിധ പരിശോധനകള്‍ 1250 റിയാലിന് പൂര്‍ത്തിയാക്കാം. ജൂണ്‍ 30 വരെയാണ് ഉദ്ഘാടന പാക്കേജിന്റെ കാലാവധി.