ദോഹ ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ലോഗോ പുറത്തിറക്കി
Update: 2023-07-31 21:38 GMT
2024 ഫെബ്രുവരിയിൽ ദോഹ വേദിയാവുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുകോകയിൽ പുറത്തിറക്കി.
ജപ്പാനിൽ സമാപിച്ച ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൻെറ സമാപന വേദിയിലായിരുന്നു അടുത്ത വേദിയിലേക്കുള്ള ബാറ്റൺകൈമാറ്റമായി ലോഗോ പുറത്തിറങ്ങിയത്. ആതിഥേയത്വ സൂചനയായി കൊടിയും കൈമാറി.
ലോകമെങ്ങുമുള്ള നീന്തൽ താരങ്ങളും വിവിധ അക്വാട്ടിക് താരങ്ങളും മാറ്റുരക്കുന്ന ഫിന വേൾഡ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഒരു അറബ് രാജ്യം വേദിയാകാൻ ഒരുങ്ങുന്നത്.
ജൂലായ് 14മുതൽ 30 വരെ ജപ്പാനിലെ ഫുകോകയിൽ നടന്ന 20ാമത് ചാമ്പ്യൻഷിപ്പിൽ 195 രാജ്യങ്ങളിൽ നിന്നായി 2392 താരങ്ങളാണ് മാറ്റുരച്ചത്.