ഖത്തറിൽ ഇന്നും നാളെയും പൊതുഅവധി

ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ സ്‌കൂളുകൾക്കും ഇന്നും നാളെയും അവധി

Update: 2024-11-06 14:09 GMT
Advertising

ദോഹ: ജനഹിത പരിശോധനയുടെ വിജയം ആഘോഷമാക്കി ഖത്തർ. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ത്യൻ സ്‌കൂളുകൾക്ക് ഉൾപ്പെടെ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഹിതപരിശോധയുട വിജയം ആവേശത്തോടെയാണ് ഖത്തർ ഏറ്റെടുത്ത്. ദേശീയ ഐക്യവും അഖണ്ഡതയും പ്രഖ്യാപിച്ച ഹിതപരിശോധനയുടെ വിജയത്തിന്റെ ഭാഗമായി അമീരി ദിവാൻ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയായി സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, ബാങ്ക് എന്നിവക്കും രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും അവധി ലഭിക്കുന്നതിന് പുറമെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ച ജീവനക്കാർ ജോലിക്കെത്തിയാൽ മതി. അവധിയാണെങ്കിലും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വിഭാഗങ്ങൾ, ട്രാഫിക് അന്വേഷണം എന്നിവ മുഴുസമയവും പ്രവർത്തിക്കും. പാസ്‌പോർട്ട്, ട്രാഫിക്, ട്രാവൽ ഡോക്യൂമെൻറ്‌സ്, ക്രിമിനൽ എവിഡൻസ് തുടങ്ങിയ സേവന വിഭാഗങ്ങൾ രാവിലെ എട്ട് മുതൽ 12വരെയാവും പ്രവൃത്തി സമയം

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News