ജിദ്ദ തുറമുഖത്ത് കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ പിടികൂടി

കസ്റ്റംസ് അധികൃതരാണ് സൗദിയിലേക്ക്‌ മയക്കു മരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞത്

Update: 2022-08-13 18:18 GMT
Advertising

സൗദിയിലേക്ക്‌  മയക്കു മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. കളിപ്പാട്ടങ്ങളുടേയും വസ്ത്രങ്ങളുടേയും ഉള്ളില്‍  കടത്താൻ ശ്രമിച്ച 11 ലക്ഷം മയക്ക് ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ ജിദ്ദ തുറമുഖത്ത് 5 പേരെ അറസ്റ്റ് ചെയ്തു.

കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റു ചില ഉൽപ്പന്നങ്ങളുമായി ജിദ്ദ തുറമുഖത്തെത്തിയ കപ്പലിലാണ് മയക്കു മരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇവക്കിടയിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 11 ലക്ഷം മയക്കു മരുന്ന് ഗുളിഗകൾ കണ്ടെത്തിയതായി സക്കാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ അഞ്ച് പേരെ പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സക്കാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റിയുടെ പ്രവർത്തനം ഏകോപിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ കയറ്റുമതിയിലും ഇറക്കുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News