16ാം വിമാനമെത്തി; തുര്‍ക്കിക്ക് സൗദിയുടെ സഹായം തുടരുന്നു
കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫിന് കീഴിലാണ് സഹായ വിതരണം
റിയാദ്: ഭൂകമ്പം നാശം വിതച്ച തുർക്കിക്കുള്ള സൗദിയുടെ സഹായവിതരണം തുടരുന്നു. ദുരിതാശ്വാസ സാമഗ്രികളുമായുള്ള 16ാമത്തെ വിമാനം റിയാദിൽ നിന്നും തുർക്കിയിലെത്തി. കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫിന് കീഴിലാണ് സഹായ വിതരണം. ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായുള്ള സൗദിയുടെ വിമാനം യാത്രയായി. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട കാർഗോ വിമാനം തുർക്കി ഗാസിയാൻടെപ് വിമാനത്താവളത്തിലിറങ്ങും.
1700 ടെന്റുകൾ, 11000 വിന്റർ ബാഗുകൾ, 2500 കിടക്കകൾ, 1800 പുതപ്പുകൾ എന്നിവ ഉൾപ്പെടെ 86 ടൺ സാധന സാമഗ്രികളാണ് വിമാനത്തിലുള്ളത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക നിർദ്ദേശമനുസരിച്ചരിച്ചാണ് സഹായ വിതരണം. കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫിന് കീഴിലാണ് സഹായം വിതരണം ചെയ്യുന്നത്.