കൊണ്ടോട്ടി സ്വദേശി സൗദിയിൽ നിര്യാതനായി
തുറക്കൽ സ്വദേശി ഹാരിസ്(43) ആണ് റിയാദിലെ ഓത്തയിൽ വെച്ചു ഹൃദയാഘാതം മൂലം മരിച്ചത്
Update: 2025-01-05 06:58 GMT
റിയാദ്:കൊണ്ടോട്ടി സ്വദേശി സൗദിയിൽ നിര്യാതനായി. തുറക്കൽ സ്വദേശി പാമ്പിന്റെ അകത്തു ഹാരിസ്(43) ആണ് റിയാദിലെ ഓത്തയിൽ വെച്ചു ഹൃദയാഘാതം മൂലം മരിച്ചത്. ഹാരിസ് 15 വർഷത്തോളം ദമ്മാമിൽ ആയിരുന്നു. ഇപ്പോൾ മദീനയിൽ ആണ്.
നാട്ടിലെ അജ്ഫാൻ ഡേറ്റ്‌സിനു വേണ്ടി ഈത്തപ്പഴം കയറ്റി അയക്കാൻ റിയാദിലെ ഓത്തയിൽ വന്നു ലോഡുമായി തിരിച്ചു പോകാൻ നിൽക്കുന്നതിനിടെയാണ് കുഴഞ്ഞു വീണു മരിച്ചത്. മുന്നാസ്, നൗഫൽ, ഹസീബ് എന്നിവർ സഹോദരങ്ങളാണ്.