കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു

സെൻറർ അഡ്വൈസറി ബോർഡ് ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കൊടപ്പനക്കൽ തറവാട്ടിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സൗദി നാഷണൽ കമ്മിറ്റിയെ പ്രഖ്യാപിച്ചത്

Update: 2025-01-05 14:53 GMT
Advertising

ദമ്മാം: കേരളത്തിലെ ജീവകാരുണ്യ കേന്ദ്രങ്ങളിലൊന്നായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂർ ദമാം (പ്രസിഡന്റ്), ഇസ്മായിൽ മുണ്ടക്കുളം ജിദ്ദ (ജനറൽ സെക്രട്ടറി ) മാളിയേക്കൽ സുലൈമാൻ മക്ക (ട്രഷറർ) ഫൈസൽ ബാബു കുൻഫുദ (ഓർഗ. സെക്രട്ടറി) റഹ്‌മത്ത് അലി എരഞ്ഞിക്കൽ ജിദ്ധ (കോഓർഡിനേറ്റർ) വൈസ് പ്രസിഡന്റ്മാരായി കെ.കെ മുഹമ്മദ് കൊണ്ടോട്ടി (ജിദ്ദ) കോയാമു ഹാജി (റിയാദ്) കബീർ കൊണ്ടോട്ടി (ദമാം) ഷെരീഫ് ചോലമുക്ക് (ഖത്തീഫ്) സി.എസ്. സുലൈമാൻ ഹാജി (മക്ക), ഗഫൂർ വാവൂർ (ജിസാൻ) ഷറഫു പാലീരി (യാമ്പു) എന്നിവരെയും തെരഞ്ഞെടുത്തു

സെക്രട്ടറിമാരായി മുനീർ വാഴക്കാട് (റിയാദ്) അഷ്‌റഫ് കല്ലിൽ (യാമ്പു) ബീരാൻകുട്ടി നീറാട് (വാദി ദവാസിർ) സി.സി. റസാഖ് (ജിദ്ദ) നഫ്‌സൽ മാസ്റ്റർ (മദീന) ഫജറു സ്വാദിഖ് (അബഹ), മുഹമ്മദ് ഷാ (ത്വായിഫ്) എന്നിവരെയും തെരെഞ്ഞെടുത്തു. സെൻറർ അഡൈ്വസറി ബോർഡ് ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കൊടപ്പനക്കൽ തറവാട്ടിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സൗദി നാഷണൽ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News