സൗദിയുടെ വിദേശ വ്യാപാരത്തിൽ വൻ വർധന
കയറ്റുമതിയിൽ വർധനവുണ്ടായതാണ് നേട്ടമായത്
Update: 2025-01-04 16:24 GMT
റിയാദ്: വിദേശ വ്യാപാരത്തിൽ വൻ വർധനവുണ്ടാക്കി സൗദി അറേബ്യ. ഇക്കഴിഞ്ഞ ഒക്ടോബറിൽ 207 കോടി റിയാലിന്റെ വ്യാപാരമാണുണ്ടായത്. ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലേക്കാണ് സൗദി കൂടുതൽ വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തെ കണക്കാണ് സൗദി പുറത്ത് വിട്ടത്. ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതി നടത്തിയുണ്ടാക്കുന്ന ലാഭത്തിലാണ് വർധന. ഒക്ടോബറിൽ 207 കോടിയുടെ വ്യാപാരമാണ് സൗദി നടത്തിയത്. സെപ്തംബറിൽ ഇത് 159 കോടി റിയാലായിരുന്നു.
ജുബൈലിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ പോർട്ട് വഴിയാണ് 37 കോടി റിയാലിന്റെ വ്യാപാരം. കെമിക്കൽ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, മെറ്റൽ ഉൽപ്പന്നങ്ങളാണ് പ്രധാനമായും കയറ്റുമതി ചെയ്തത്. വ്യാവസായിക ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും കയറ്റുമതിയും വർധിച്ചിരുന്നു.