ഡ്രൈവിംഗിനിടെ ഹൃദയാഘാതം: സൗദിയിൽ മുക്കം സ്വദേശി നിര്യാതനായി

ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ വീണ്ടും പ്രവാസിയായി എത്തി ഒരു വർഷമാകുമ്പോഴാണ്‌ മരണം

Update: 2024-06-10 10:13 GMT
Advertising

റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി സൗദിയിൽ നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം (37) ആണ് മരണപെട്ടത്. ഡയന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നെങ്കിലും, ചെറിയ ഇടവേളക്ക് ശേഷം സൗദിയിൽ പ്രവാസിയായി വീണ്ടും എത്തിയിട്ട് ഒരു വർഷമാകുമ്പോഴാണ്‌ മരണം. നാട്ടിൽ ബസ് ഡ്രൈവറായും ജോലി നോക്കിയിട്ടുണ്ട്. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനയുടെ അംഗം കൂടിയാണ് സാലിം.

മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം(16) അമാസ് ഹനാൻ (14) ഹൈഫ സാലിം(5). നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് സൗദിയിൽ ഖബറടക്കും. കെഎംസിസി വെൽഫയർ വിംഗ്, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടനാ ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News