രണ്ട് വ൪ഷത്തിനിടെ സൗദിയിലെത്തിയത് എഴുപതോളം ബ്രാൻഡുകള്‍

മലയാളക്കരയിൽ നിന്നെത്തിയ ബ്രാൻഡുകളും സൗദി വിപണിയിൽ

Update: 2023-10-20 19:19 GMT
Advertising

റിയാദ്: വിവിധ ബ്രാൻഡുകളുടെ കടന്നുവരവിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ സൗദിയിലെത്തിക്കഴിഞ്ഞു. മലയാളക്കരയിൽ നിന്നെത്തിയ ബ്രാൻഡുകളും വിപണിയിൽ ഇടം നേടുകയാണ്. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന് സൗദി അറേബ്യ സാക്ഷ്യം വഹിക്കുമ്പോൾ അതിനൊപ്പം വളരാനൊരുങ്ങുകയാണ് ഈ കമ്പനികളും.

ലോകത്തെ വിവിധ ഭാഗങ്ങളിലെ എഴുപതോളം ബ്രാൻഡുകളാണ് രണ്ട് വർഷത്തിനിടെ സൗദിയിലെത്തിയത്. സൗദി കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെയാണിത്. അവിടെ പ്രവാസികളുടെ പ്രിയ ബ്രാൻഡുകളും ഇടം പിടിച്ചു. അതിൽ പ്രമുഖമായ ബ്രാൻഡാണ് ഇംപക്‌സ്. മലയാളികൾക്ക് വിശദീകരണം വേണ്ടാത്ത ബ്രാൻഡ്. സൗദിയിലെ എഫ്‌ഐഐ ഉൾപ്പെടെ വേദികളിലൂടെ ഇംപക്‌സും വളരുകയാണ്.

മാറുന്ന സൗദി വിപണി നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് ഇവിടെയെത്തുന്നവർ പറയുന്നു. പത്ത് വർഷത്തിനകം മിഡിലീസ്റ്റിലെ അതിവേഗ വളർച്ച കാണാൻ പോകുന്ന നാടും സൗദിയായിരിക്കും. റിയാദിൽ ഈ മാസം 24ന് സൗദി കിരീടാവകാശിയുടെ മേൽനോടത്തിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്‌ററ്റ്‌മെന്റ് ഇനീഷ്യേറ്റീവ് മലയാളി നിക്ഷേപകരാലും ഇത്തവണ ശ്രദ്ധേയമാകും.


Full View


About 70 brands have arrived in Saudi Arabia in two years

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News