സൗദിയിലെ സ്വകാര്യമേഖല കമ്പനികളുടെ വിദേശനിക്ഷേപങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു
കമ്പനികളെ ആഗോള തലത്തില്‍ ശക്തിപ്പെടുത്തുക ലക്ഷ്യം
ദമ്മാം: സൗദി നിക്ഷേപ മന്ത്രാലയം രാജ്യത്തെ സ്വകാര്യമേഖല കമ്പനികളുടെ വിദേശനിക്ഷേപങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. സൗദി നിക്ഷേപകരെയും കമ്പനികളെയും ആഗോളതലത്തില്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി ആരംഭിച്ചത്. രാജ്യത്തെ മുഴുവന്‍ സ്വകാര്യമേഖല കമ്പനികളിലെയും വിദേശ നിക്ഷേപങ്ങളുടെ കണക്കുകളാണ് മന്ത്രാലയം ശേഖരിക്കുന്നത്.
സൗദി നിക്ഷേപകരെയും കമ്പനികളെയും അന്താരാഷ്ട്രതലത്തില്‍ ശക്തിപ്പെടുത്തുന്നതിനും ഒപ്പം ഉഭയകക്ഷി നിക്ഷേപക കരാറുകള്‍ അവസാനിപ്പിക്കുന്നതിനുള്ള സേവനങ്ങളും പ്രോല്‍സാഹനങ്ങളും നല്‍കുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.
ആഭ്യന്തര വിദേശ നിക്ഷേപം നിയന്ത്രിക്കുന്നതോടൊപ്പം വികസിപ്പിക്കുക, ആവശ്യമായ പ്രോത്സാഹനങ്ങളൊരുക്കുക, നിക്ഷേപകര്‍ക്ക് സംരക്ഷണമൊരുക്കുക തുടങ്ങിയവയും ഇത് വഴി സാധ്യമാക്കും. വിദേശത്ത് കമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപങ്ങള്‍ രേഖപ്പെടുത്തുന്നതിന് മന്ത്രാലയം പ്രത്യേക ചോദ്യവലി തയ്യാറാക്കിയിട്ടുണ്ട്. വിശദവിവരങ്ങളടങ്ങുന്നതാണ് ചോദ്യാവലി.