സൗദിയില്‍ ഇരുപത് ദിവസം പിന്നിട്ട് "ഹുറൂബുകള്‍" മാറ്റുന്നതിന് സംവിധാനം

സ്പോണ്‍സര്‍ക്ക് സ്വമേധയാ ഹുറൂബ് നീക്കുന്നതിനാണ് അനുമതി

Update: 2022-04-21 06:06 GMT
Advertising

സൗദിയില്‍ തൊഴിലാളിയെ ഓളിച്ചോട്ടക്കാരനാക്കി രേഖപ്പെടുത്തി ഇരുപത് ദിവസം പിന്നിട്ട ശേഷവും സ്പോണ്‍സര്‍ക്ക് ഹുറൂബ് ഒഴിവാക്കാന്‍ അനുമതി നല്‍കുന്ന സംവിധാനത്തിന് തുടക്കമായി. മാനവവിഭവശേഷി മന്ത്രാലയമാണ് പുതിയ മാറ്റം വരുത്തിയത്.

ഹുറൂബ് അഥവാ ഒളിച്ചോട്ടക്കാരനായി രേഖപ്പെടുത്തിയ തൊഴിലാളിയുടെ ഹുറൂബ് നീക്കുന്നതിനുള്ള കാലപരിധിയിലാണ് പുതുതായി മാറ്റം വരുത്തിയത്. നിലവില്‍ സ്പോണ്‍സര്‍ തൊഴിലാളിയെ ഹൂറൂബില്‍ പെടുത്തിയാല്‍ നിശ്ചിത ദിവസത്തിനകം ഹുറൂബ് നീക്കുന്നതിനാണ് അനുവാദം ഉണ്ടായിരുന്നത്. ഇത് പലരെയും ഏറെ ദുരിതത്തിലാക്കിയിരുന്നു.

എന്നാല്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പുതിയ സംവിധാനം വഴി ഹുറൂബ് രേഖപ്പെടുത്തി ഇരുപത് ദിവസം പിന്നിട്ട ശേഷവും സ്പോണ്‍സര്‍ക്ക് അത് നീക്കുന്നതിന് സൗകര്യമുണ്ടാകും. ഇതിനായി തൊഴിലുടമ ചേംബര്‍ അറ്റസ്റ്റ് ചെയ്ത കത്ത് ഹാജരാക്കണം. ഹുറൂബ് ഒഴിവാക്കുന്നതോടെ ലെവി അടച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി താമസ രേഖയുള്‍പ്പെടെയുള്ളവ തൊഴിലാളിക്ക് അനുവദിക്കുകയും ചെയ്യണം. എന്നാല്‍ ഹുറൂബ് വിഷയത്തില്‍ തൊഴിലാളി സ്പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News