ബഹ്‌റൈൻ യാത്രാ വിലക്ക് പിന്‍വലിച്ചത് ഗുണമാകും: സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നീക്കം

ബഹ്റൈന്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയ നടപടി നേരിട്ട് സൗദിയിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസമാകും.

Update: 2021-09-07 16:42 GMT
Editor : rishad | By : Web Desk
Advertising

ബഹ്റൈന്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കിയ നടപടി നേരിട്ട് സൗദിയിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ആശ്വാസമാകും. നാട്ടില്‍‌ നിന്നും വാക്‌സിന്‍ സ്വീകരിച്ച സൗദി പ്രവാസികള്‍ക്ക് ബഹ്റൈന്‍ വഴി കുറഞ്ഞ ചെലവില്‍ ഇപ്പോൾ സൗദിയിലെത്താം. വിസിറ്റ് വിസയുള്‍പ്പെടുന്ന ട്രാവല്‍ പാക്കേജുകളുമായി ട്രാവല്‍സുകളും സജീവമാണ്.

സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് തീരുമാനം ഗുണമാവുക. വലിയ തുക മുടക്കി ഇതര രാജ്യങ്ങള്‍ വഴി സൗദിയിലേക്കെത്താന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്കും തീരുമാനം ആശ്വാസമാകും. ബഹ്റൈന്റെ സന്ദര്‍ശക വിസയുള്‍പ്പെടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പാക്കേജുകള്‍ ഒരുക്കി ട്രാവല്‍സുകളും സജീവമാണ്. സൗദിയില്‍ നിന്നു തന്നെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് നിലവിൽ നേരിട്ട് പ്രവേശന അനുവദിയുള്ളത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദിക്ക് പുറത്ത് പതിനാല് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. നിലവില്‍ ഇത്തരത്തിലുള്ളവര്‍ ഖത്തര്‍, മാലിദ്വീപ് വഴിയാണ് വന്‍ തുക മുടക്കി സൗദിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ബഹ്റൈൻ വഴി ചിലവ് കുറവാണ്. റോഡ് മാർഗം സൗദിയിലേക്ക് വേഗത്തിലെത്താമെന്നതും നേട്ടമാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News