പൊരുതി നേടിയ വിധി: മാധ്യമം- മീഡിയാവൺ എക്‌സിക്യൂട്ടീവ് കമ്മറ്റി

Update: 2023-04-05 16:40 GMT
Advertising

മീഡിയവണ്ണിനെതിരെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദുചെയ്ത സുപ്രീം കോടതി വിധിയിൽ മാധ്യമം-മീഡിയാവൺ സൗദി എക്‌സിക്യൂട്ടിവ് കമ്മറ്റി സന്തോഷം പ്രകടിപ്പിച്ചു. വീഡിയാവണ്ണിന് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങൾക്കും ആഹ്ലാദം നൽകുന്ന വിധിയാണിതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ നൽകിയ സീൽഡ് കവറിലെ തെളിവുകളും ആവശ്യങ്ങളും പരിഗണിക്കാതിരുന്ന പരമോന്നത നീതിപീഠം ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്യത്തെ ഉയർത്തി പിടിച്ചിരിക്കുകയാണ്.

ഗവൺന്മന്റിന്റെ വാദമുഖങ്ങൾക്കെതിരെ കോടതി നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ മാധ്യമ മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. മീഡിയാവണ്ണിന് വിലക്ക് എർപ്പെടുത്തിയസമയത്ത് പിന്തുണ അറിയിച്ച് ഒപ്പം നിന്ന സൗദി അറേബ്യയിലെ പ്രവാസി സംഘടനകൾക്കും മീഡിയാഫോറം പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർ, പൗരപ്രമുഖർ എന്നിവർക്കും മീഡിയവണ്ണിനെ നെഞ്ചിലേറ്റിയ പ്രേക്ഷകർക്കും മാധ്യമം മീഡിയാവൺ എക്‌സിക്യൂട്ടീവ് കമ്മറ്റി സൗദി ഘടകം പ്രത്യേകം നന്ദി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News