10,100 കോടി റിയാൽ കമ്മി; സൗദി അടുത്ത വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകി

കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭയാണ് അടുത്ത വർഷത്തെ ബജറ്റിന് അംഗീകാരം നൽകിയത്

Update: 2024-11-26 17:36 GMT
Editor : Thameem CP | By : Web Desk
Advertising

ദമ്മാം: സൗദി അറേബ്യ അടുത്ത വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകി. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. ഇത്തവണയും കമ്മി ബജറ്റാണ് അംഗീകരിച്ചത്. 1,18,400 കോടി റിയാലിൻറെ വരവും 1,28,500 കോടി റിയാലിൻറെ ചെലവും കണക്കാക്കുന്നതാണ് പുതിയ ബജറ്റ്. 10,100 കോടി റിയാലിൻറെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്.

വിഷൻ 2030 ൻറെ ഭാഗമായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികളും പരിപാടികളും വികസന സാമൂഹിക പദ്ധതികളും നടപ്പിലാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം, അതിനായി പ്രതിജ്ഞാബദ്ധതയോടെ പ്രയത്‌നിക്കാൻ കിരീടാവകാശി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News