സൗദിയില്‍ സെന്‍സസ് വിവരശേഖരണം പൂര്‍ത്തിയായി
സെന്‍സസ് നടപടികളില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ തുടരും
സൗദി: സെന്‍സസ് വിവര ശേഖരണം പൂര്‍ത്തിയായതായി അതോറിറ്റി അറിയിച്ചു. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്‍റെ രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മെയ് പതിനഞ്ചിന് ആരംഭിച്ച വ്യക്തിഗത വിവരശേഖരണ നടപടികളാണ് പൂര്‍ത്തിയായത്. ഓണ്‍ലൈന്‍ വഴിയും ഫീല്‍ഡ് സ്റ്റാഫുകള്‍ മുഖേനയുമാണ് വിവര ശേഖരണം നടത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള ശേഖരണം കഴിഞ്ഞ മാസം അവസാനത്തോടെ അവസാനിച്ചിരുന്നെങ്കിലും നേരിട്ടുള്ള വിവരശേഖരണം കഴിഞ്ഞ ദിവസത്തോടെയാണ് അവസാനിച്ചത്. ശേഖരിച്ച വിവരങ്ങളുടെ അവലോകനമാണ് അടുത്ത ഘട്ടം. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ സെന്‍സസ് പ്രക്രിയ പൂര്‍ത്തിയാകും. അന്തിമ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും. സെന്‍സസ് നടപടികളില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.