പണം വാരി സൗദിയിലെ സിനിമാ തിയേറ്ററുകൾ

ഏറ്റവുമധികം പണം വാരിയത് അമേരിക്കൻ സിനിമകൾ

Update: 2024-09-23 12:57 GMT
Advertising

റിയാദ്: നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകൾ. രണ്ടായിരത്തി പതിനെട്ട് ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ഫിലിം കമ്മീഷന്റേതാണ് കണക്കുകൾ. ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം പണം വാരിയത് അമേരിക്കൻ സിനിമകളെന്നും റിപ്പോർട്ടുകൾ. സൗദിയിൽ ആദ്യ സിനിമ പ്രദർശനം ആരംഭിക്കുന്നത് 2018 ഏപ്രിൽ 18നാണ്. റിയാദിലെ പ്രാദേശിക സിനിമാ ഹാളിലായിരുന്നു പ്രദർശനം. ബ്ലാക്ക് പാന്തർ എന്ന ഹോളിവുഡ് ചിത്രമായിരുന്നു അന്ന് പ്രദർശിപ്പിച്ചത്.

തുടർന്ന് 2019 ജനുവരി 28ന് ജിദ്ദയിലും ആദ്യ സിനിമ ശാല തുറക്കുകയുണ്ടായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലായിരുന്നു സിനിമാ തിയേറ്റർ തുറക്കാനുള്ള തീരുമാനം. വിനോദം എന്നതിലുപരി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പുതിയ ജോലി അവസരങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 21 നഗരങ്ങളിൽ വിതരണം ചെയ്ത 65 സിനിമകളിൽ നിന്നായി നേടിയത് 4.2 ബില്യൺ റിയാലിന്റെ വരുമാനമാണ്. ഈ വർഷത്തെ ആദ്യ 8 മാസങ്ങളിൽ 618.1 മില്യൺ റിയാലാണ് വരുമാനം. ഈ വർഷം ഏറ്റവുമധികം വരുമാനമുണ്ടായത് ജൂൺ മാസത്തിലാണ്. 141.7 മില്യൺ റിയാലിന്റെ വരുമാനമാണുണ്ടായത് 2.9 മില്യൺ ടിക്കറ്റുകൾ വിറ്റതിലൂടെയാണ് നേട്ടം.

ബോക്‌സ് ഓഫീസിൽ മികച്ചു നിന്നത് നാല് അമേരിക്കൻ സിനിമകളായിരുന്നു. പണം വാരിയ സിനിമകളുടെ കൂട്ടത്തിൽ ഈജിപ്ഷ്യൻ സിനിമകളും, സൗദി സിനിമകളും ഉൾപ്പെടുന്നു. മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദർശന ലൈസൻസിനായുള്ള ഫീസുകളിൽ ഇളവ് വരുത്തിയിരുന്നു. സാമ്പത്തിക മേഖല, ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾ, തൊഴിൽ അവസരങ്ങൾ, ടൂറിസം എന്നിവയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിനിമ പ്രദർശന വ്യവസായത്തിന് പ്രോത്സാഹനം നൽകുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News