സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്

Update: 2024-09-23 15:37 GMT
Advertising

റിയാദ്: സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നിവിടങ്ങളിലാണ് മഴയെത്തുക. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി സിവിൽ ഡിഫൻസിന്റേതാണ് ജാഗ്രത നിർദ്ദേശം.

ത്വാഇഫ് അടങ്ങുന്ന മക്ക മേഖലയിൽ മഴക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഈയിടങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ചയും പ്രതീക്ഷിക്കാം. അൽ ബഹ, അസീർ, ജീസാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. നജ്രാൻ മേഖലയിൽ മിതമായ മഴ ലഭിക്കും. ഈ സാഹചര്യത്തിലാണ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക സുരക്ഷയൊരുക്കണമെന്നും മന്ത്രാലയം അറിയിച്ചു. കനത്ത മഴയിലും രാത്രി കാലങ്ങളിലും സുരക്ഷിതമായി വാഹനമോടിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News