സൗദി-ബഹറൈന്‍ കോസ് വേയില്‍ തിരക്ക് വര്‍ധിച്ചു; എമിഗ്രേഷന്‍ നടപടികള്‍ മന്ദഗതിയില്‍

സൗദിയില്‍ നിന്ന് ബഹറൈനിലേക്ക് പോകുന്നതിനുള്ള നടപടികള്‍ക്കാണ് സമയദൈര്‍ഘ്യം നേരിടുന്നത്

Update: 2023-03-07 16:56 GMT
Advertising

നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സൗദി-ബഹറൈന്‍ കോസ്‌വേയില്‍ എമിഗ്രേഷന്‍ നടപടികള്‍ മന്ദഗതിയിലായി. സൗദിയില്‍ നിന്നും ബഹറൈനിലേക്ക് പോകുന്നതിനുള്ള നടപടികള്‍ക്കാണ് സമയദൈര്‍ഘ്യം നേരിടുന്നത്. കോസ്‌വേ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് അനുഭവപ്പെടുന്നതും നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചതുമാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്.

കോസ് വേ വഴിയുള്ള യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികളാരംഭിച്ചിട്ടുണ്ട്. കോസ് വേയുടെ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണ പ്രവര്‍ത്തികളുടെ പശ്ചാത്തലത്തില്‍ കോസ് വേയില്‍ തടസ്സം നേരിടാന്‍ സാധ്യതയുള്ളതായി അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ സൗദിയില്‍ നിന്നും ബഹറൈനിലേക്ക് പുറപ്പെട്ട പലര്‍ക്കും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഏറെ കാത്തിരിക്കേണ്ടി വന്നു.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പുറമേ കോസ് വേ വഴിയുളള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും തിരിക്കിനിടയാക്കി. കഴിഞ്ഞ ദിവസം കോസ് വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണം യാത്രക്കാരാണ് ഇത് വഴി യാത്ര ചെയ്തത്. 136000ത്തിലധികം പേര്‍. നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടരുന്നതിനാല്‍ വാരാന്ത്യ അവധികളിലും മറ്റും തിരക്ക് തുടരാന്‍ സാധ്യതയുള്ളതായും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News