വിഷു ദിനത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ദമ്മാം പ്രവാസി സാംസ്‌കാരിക വേദി
ദമ്മാം: ദമ്മാം പ്രവാസി സാംസ്‌കാരിക വേദി വിഷു ദിനത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പ്രിവിശ്യയിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുടെ സംഗമമായി ഇഫ്താര്‍ മാറി. മനുഷ്യര്‍ക്കിടയില്‍ ആസൂത്രിതമായി അകല്‍ച്ച സൃഷ്ടിക്കാന്‍ ഒരു വിഭാഗം ശ്രമങ്ങള്‍ നടത്തുമ്പോള്‍ മനസ് തുറന്നുള്ള ഒത്തുകൂടല്‍ വലിയ ഫലം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ അഭിപ്രായപ്പെട്ടു.
രണ്ട് വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം ഒരുമിച്ചിരിക്കാന്‍ ലഭിച്ച അവസരം മനസുകളെ കൂടുതല്‍ കൂട്ടിയിണക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വിഷു ദിനത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഡോ. സിന്ധു ബിനു, ഷാജഹാന്‍ എം.കെ, സിറാജ് തലശേരി, ലീന ഉണ്ണികൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രവാസി അംഗങ്ങളും കുടുംബങ്ങളും തയ്യാറാക്കിയ വിഭവങ്ങളാണ് ഇഫ്താറില്‍ ഒരുക്കിയത്. ഷബീര്‍ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. അന്‍വര്‍ സലിം, നവീന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ബിജു പൂതക്കുളം നന്ദി പറഞ്ഞു. ജംഷാദ് കണ്ണൂര്‍, മുഹ്സിന്‍ ആറ്റശ്ശേരി, സുനില സലിം, ഫൈസല്‍ കുറ്റ്യാടി, അബ്ദുറഹീം, ജമാല്‍ കൊടിയത്തൂര്‍, റഊഫ് ചാവക്കാട്, തന്‍സീം, ഹാരിസ് കൊച്ചി, സക്കീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.