ദമ്മാം പ്രവാസി വെൽഫയർ കലോത്സവം നാളെ

കലോത്സവം ദമ്മാം സൈഹാത്തിൽ മൂന്ന് വേദികളിൽ

Update: 2024-10-03 15:18 GMT
Dammam Pravasi Welfare Arts Festival tomorrow
AddThis Website Tools
Advertising

ദമ്മാം: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാംകുളം തൃശൂർ ജില്ലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം 24 ഒക്ടോബർ 4 വെള്ളിയാഴ്ച ദമ്മാം സൈഹാത്തിൽ മൂന്ന് വേദികളിലായി നടക്കും. കലോത്സവത്തിന്റെ ഒന്നാം ഘട്ട മത്സങ്ങൾ സെപ്റ്റംബർ 28 ന് നടന്നിരുന്നു.

മാപ്പിളപ്പാട്ട്, ഒപ്പന, നാടോടി നൃത്തം, സംഘഗാനം, കോൽക്കളി, മോണോആക്റ്റ് എന്നി 14 ഇനങ്ങളിലായി കിഴക്കൻ പ്രവിശ്യയിലെ 250 ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. രാവിലെ എട്ട് മണി മുതൽ ആരംഭിക്കുന്ന കലോത്സവം രാത്രി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സമാപിക്കും. കിഴക്കൻ പ്രവിശ്യയിലെ കലാ - സാംസ്‌കരിക, സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുമായി വിവിധ ഭക്ഷണ സ്റ്റാളുകളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News