ശമ്പളം കൂട്ടിയിട്ടും ഇന്ത്യക്കാരെ കിട്ടാനില്ല; സൗദിയിൽ ഹൗസ് ഡ്രൈവർമാർക്ക് ഡിമാൻ്റേറി

വിമാന വിലക്ക് കാരണം പലർക്കും മടങ്ങി വരാനാകാത്തതും ഡിമാൻഡിന് കാരണമായി

Update: 2021-09-18 17:43 GMT
Advertising

സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യകത വര്‍ധിച്ചു. രാജ്യത്തെ സ്‌കൂളുകള്‍ തുറന്നതോടെയാണ് ഡ്രൈവര്‍മാരുടെ ആവശ്യകത വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി. കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പലരും ഹൗസ് ഡ്രൈവര്‍മാരെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്ക് മടക്കി അയച്ചത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്നതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ ഹൗസ് ഡ്രൈവര്‍മാര്‍ക്കായി പരക്കം പായുകയാണ് സ്വദേശികള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാത്തത് കാരണം അവധിയില്‍ പോയ പലര്‍ക്കും തിരിച്ചെത്താനാകുന്നില്ല. ആഭ്യന്തരമായി സ്‌പോണ്‍സര്‍ഷിപ്പ് മാറിയെത്തുന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യകാരുള്ളത്. ഇന്ത്യക്കാര്‍ക്കാണ് കൂടുതല് ഡിമാന്റ്. ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന് നേരത്തെ പതിനായിരം റിയാല്‍ വരെ ആവശ്യപ്പെട്ടിരുന്നിടത്ത് ഇപ്പോള്‍ ഇരുപതിനായിരം റിയാല്‍ വരെയാണ് റിക്രൂട്ടിംഗ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഡ്രൈവര്‍മാരുടെ വേതനത്തിലും വര്‍ധനവുണ്ടായി. ആയിരത്തി ഇരുന്നൂറ് മുതല്‍ ആയിരത്തി അഞ്ഞൂറ് വരെയാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യപ്പെടുന്നത്. ഇതിന് പുറമേ വാര്‍ഷിക അവധിയുള്‍പ്പെടെയുളള മറ്റു സൗകര്യങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്.

സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യൂ

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News