ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സൗദിയിലും വ്യാപക മഴയെത്തി

മഴക്കൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു

Update: 2024-02-12 18:19 GMT
Advertising

ദമ്മാം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സൗദിയിലും വ്യാപക മഴയെത്തി. കിഴക്കന്‍ സൗദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ശക്തമായ മഴയനുഭവപ്പെട്ടു. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. 

ജിസിസിയില്‍ ന്യൂനമര്‍ദ്ദം സൗദിയിലും മഴയെത്തി. മഴയില്‍ കിഴക്കന്‍ പ്രവിശ്യില്‍പലയിടത്തും വെള്ളം കയറി. മഴമുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സൗദിയിലുടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കിഴക്കന്‍ പ്രവിശ്യയിലും റിയാദ്, വടക്കന്‍ മേഖലകളിലും മഴ ശക്തമായത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചു.

ഇടിമിന്നലോട് കൂടിയ മഴയാണ മിക്കയിടങ്ങളിലും അനുഭവപ്പെട്ടത്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന ഹൈവേകളിലെ ടണലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടിച്ചിട്ടതിനാല്‍ റോഡുകളില്‍ ഗതാഗത തടസ്സവും നേരിട്ടു. മഴയെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി. താഇഫിലെ ഹദ്ദ ചുരത്തില്‍ മഴയെ തുടര്‍ന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

അല്‍ബഹ ഉള്‍പ്പെടെയുള്ള ഹൈറേഞ്ചുകളിലും ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ പോകുന്നതിനും റോഡുമാര്‍ഗം ദീര്‍ഘദൂര യാത്രകളിലേര്‍പ്പെടുന്നതിനും ജാഗ്രത പാലിക്കാന്‍ സിവില്‍ഡിഫന്‍സും ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News