വീട്ടുജോലിക്കെത്തി ദുരിതത്തിലായ അഞ്ച് ഗദ്ദാമമാര്‍ നാട്ടിലേക്ക് മടങ്ങി; രണ്ട് പേര്‍ മലയാളികള്‍

ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.

Update: 2023-07-23 19:14 GMT
Editor : anjala | By : Web Desk
Advertising

സൗദി: സൗദിയില്‍ വീട്ടുജോലിക്കെത്തി ദുരിതത്തിലായ അഞ്ച് വനിതകള്‍ നാട്ടിലേക്ക് മടങ്ങി. നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.

വീട്ട് ജോലിക്കെത്തിയവരാണ് സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ചാടി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്. രണ്ട് മാസക്കാലം എംബസി അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ ഇവരെ നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു.

ആലപ്പുഴ കൊല്ലം സ്വദേശികളായ മലയാളി വനിതകളും തെലുങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ മൂന്ന് പേരുമാണ് ദിവസങ്ങളായി ദുരിതത്തില്‍ കഴിഞ്ഞ് വന്നത്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ജോലി ചെയ്തിട്ടും നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ചാടിയതെന്ന് ഇവര്‍ പറഞ്ഞു.

Full View

സാമൂഹ്യ പ്രവര്‍ത്തകരായ മഞ്ജുവും മണിക്കുട്ടനും ചേര്‍ന്ന് എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ എംബസി വിമാന ടിക്കറ്റുകള്‍ കൂടി എടുത്ത് നല്‍കിയതോടെ അഞ്ച് പേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News