ദേശീയ ദിനാഘോഷം: ഇന്ന് ജിദ്ദയിലെ മുഴുവൻ പെയ്‍ഡ് പാർക്കിങ് എരിയകളിലും സൗജന്യമായി വാഹനം പാർക് ചെയ്യാം

രാത്രി 12 വരെയാണ് സൗജന്യമായി പാർക്ക് ചെയ്യാനുള്ള അനുമതി

Update: 2021-09-23 02:01 GMT
Advertising

ജിദ്ദയിലെ മുഴുവൻ പാർക്കിങുകളിലും ഇന്ന് വാഹനങ്ങൾക്ക് സൗജന്യമായി നിർത്തിയിടാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്കിങ് സേവനം നൽകുന്ന മൗഖിഫുമായി സഹകരിച്ചാണിത്. ദേശീയ ദിനത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി പന്ത്രണ്ട് വരെയാണ് സൗജന്യ പാർക്കിങ് അനുവദിക്കുക. ജിദ്ദയിൽ ഇന്ന് രാത്രി ഒൻപതിന് റെഡ് സീ മാളിന് എതിർവശത്ത് വെടിക്കെട്ടുണ്ട്. രാത്രി എട്ടേ കാലിന് കോർണിഷിൽ സൗദി റോയൽ ഗാർഡിൻ്റെ പരേഡും നടക്കും. ദേശീയ ദിനാഘോഷങ്ങൾക്കായി എത്തുന്നവരെ കണക്കാക്കിയാണ് ആനുകൂല്യം. ആഘോഷത്തിൻ്റെ ഭാഗമായി വിവിധ ഇൻ്റർനെറ്റ് സേവന ദാതാക്കൾ മൊബൈൽ കമ്പനികൾ വഴി ഒരു ദിവസത്തെ സൗജന്യ ഇൻ്റർനെറ്റും നൽകുന്നുണ്ട്

സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News