വഖഫ് വിഷയത്തില്‍ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍
വഖഫ് വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് മുഖവിലക്കെടുത്ത് സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയതായിരുന്നു അദ്ദേഹം.
വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ നിയമം പിന്‍വലിക്കണം. നിയമത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഓറ്റകെട്ടായി പ്രതികരിച്ചു. മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
വഖഫ് വിഷയത്തില്‍ ധൃതിപ്പെട്ട് നിയമം പാസ്സാക്കിയ സര്‍ക്കാര്‍ നടപടി ദുരൂഹതകള്‍ക്ക് ഇടം നല്‍കി. നിയമം പാസ്സാക്കിയത് മുഖേന വഖഫ് ബോര്‍ഡിനോ സമുദായത്തിനോ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ലഭിക്കാനില്ലെന്നും ഹുസൈന്‍ മടവൂര്‍ കുറ്റപ്പെടുത്തി.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണം. ലൗജിഹാദ് വിഷയം ഇടക്കിടക്ക് ഉയര്‍ത്തി കൊണ്ട് വരുന്നത് ചില തല്‍പര കക്ഷികളാണ്. അത് കാര്യമാക്കുന്നില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.