Writer - razinabdulazeez
razinab@321
റിയാദ്: ലോകത്തിന്റെ നാല് വിവിധ മേഖലകളിലായി മത്സരങ്ങൾ. ഫൈനൽ സൗദിയിലും. ഇതാണ് സൗദിയും ആസ്ത്രേലിയയും സഹകരിച്ച് നടത്താൻ പോകുന്ന മത്സരത്തിന്റെ പ്ലാൻ. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലെ എസ്.ആർ.ജെ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സാണ് ഇതിനുള്ള പണം ഇറക്കുക. 800 ദശലക്ഷം ഡോളർ ഇതിനായി പി.ഐ.എഫ് ഒരുക്കും. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പിന്തുണയോടെയാകും മത്സരം. ആസ്ത്രേലിയൻ ക്രിക്കറ്റ് അസോസിയേഷനുമായി ഈ വിഷയത്തിൽ സൗദി ധാരണയിലെത്തിയിട്ടുണ്ട്. നിലവിൽ ക്രിക്കറ്റ് മേഖലയിൽ കാര്യമായി രംഗത്തുള്ളത് ഇന്ത്യ, ആസ്ത്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ്. ഇതിലെ നിക്ഷേപത്തിലൂടെ പുതിയ വരുമാനമാണ് സൗദിയുടെ ലക്ഷ്യം.