സൗദിയിൽ മഴ ശക്തം; ഖഫ്ജിയിൽ സകൂളുകൾക്ക് അവധി

വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Update: 2022-12-07 19:22 GMT
Editor : afsal137 | By : Web Desk
Advertising

ദമ്മാം: സൗദിയുടെ മധ്യ കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഖഫ്ജിയിൽ സ്‌കൂളുകൾക്ക് അവധി നൽകി. രാജ്യത്ത് ശൈത്യത്തിന്റെ മുന്നോടിയായാണ് പരക്കെ മഴയെത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലും ശക്തമായ മഴയുണ്ടായിരുന്നു. ഖഫ്ജി, നാരിയ, ജുബൈൽ, ഹഫർബാത്തിൻ, ദർഇയ, മുസാഹ്‌മിയ ശഖ്റാ ഭാഗങ്ങളിൽ നല്ല മഴയാണനുഭവപ്പെട്ടത്. മധ്യ, കിഴക്കൻ പ്രവിശ്യയിൽ ശക്തമായ ശീതക്കാറ്റും അനുഭവപ്പെടുന്നുണ്ട്. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദീർഘദൂര യാത്ര ചെയ്യുന്നവരും വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കാൻ ട്രാഫിക് വിഭാഗവും സിവിൽ ഡിഫൻസ് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News