സൗദി ടൂറിസം മേഖലയിൽ വൻ വളർച്ച; ഈ വർഷം 10 കോടി സന്ദർശകരെത്തും

2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെയാണ് സൗദി ലക്ഷ്യം വെക്കുന്നത്

Update: 2023-10-25 18:12 GMT
Advertising

ഈ വർഷം അവസാനത്തോടെ പത്ത് കോടി വിനോദ സഞ്ചാരികൾ സൗദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രി പറഞ്ഞു. 2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ്  ലക്ഷ്യം. റിയാദിൽ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ്  ഇനീഷേറ്റീവ് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സൗദിയുടെ വിനോദ സഞ്ചാര മേഖലയിലും വൻ വളർച്ചയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം അവസാനത്തോടെ 10 കോടി വിനോദ സഞ്ചാരികൾ സൗദിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. 2030 ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെയാണ് കിരീടാവകാശി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി ജിഡിപിയിൽ ടൂറിസം മേഖലയിൽ നിന്നുള്ള സംഭവാന ഈ വർഷാവസാനത്തോടെ ഏകദേശം 6 ശതമാനത്തിലെത്തും. പ്രാദേശികവും അന്തർദേശീയവുമായ 10 കോടിയോളം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിലൂടെ, ഈ മേഖലയുടെ സംഭാവന 3% ൽ നിന്ന് 10% ആയി ഉയർത്തുകയാണ് ലക്ഷ്യം. ഈ വർഷം ഇത് വരെ ഏഴര കോടിയോളം പ്രാദേശിക വിനോദ സഞ്ചാരികൾ എത്തികഴിഞ്ഞു. 3 കോടി വിദേശ സന്ദർശകരെ കൂടി ഈ വർഷം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News